|    Jul 21 Sat, 2018 1:43 am
FLASH NEWS
Home   >  National   >  

മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മമത

Published : 9th September 2017 | Posted By: shadina sdna


കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തല്‍സമയം കോളേജുകളില്‍ സംപ്രേഷണം ചെയ്യണമെന്ന യുജിസി നിര്‍ദേശം തള്ളി മമത സര്‍ക്കാര്‍. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ചൂണ്ടിക്കാണിച്ചാണ് മമതയുടെ ഈ നീക്കം.
സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം തല്‍സമയം സര്‍വകലാശാലകളിലും കോളജിലും പ്രദര്‍ശിപ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശമാണ് മമത സര്‍ക്കാര്‍ തള്ളിയത്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്ര സര്‍ക്കാരിന് ഇതുപോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss