|    Jul 21 Sat, 2018 11:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോദിയുടെ പ്രസംഗം: നിര്‍ദേശം നടപ്പാക്കേണ്ടതില്ല-കാനം

Published : 12th September 2017 | Posted By: fsq

 

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന യുജിസി നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐവൈഎഫ്-എഐഎസ്എഫ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സോണി ബി തെങ്ങമത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റി പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അന്തേവാസികള്‍ക്കുള്ള ഓണക്കോടി വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പല സംസ്ഥാനങ്ങളിലും ഈ തീരുമാനത്തിനെതിരേ സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലും സര്‍ക്കാര്‍ യുജിസി നിര്‍ദേശത്തിനെതിരേ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss