|    Jul 22 Sun, 2018 2:32 pm
FLASH NEWS
Home   >  Kerala   >  

മോദിയുടെ പ്രസംഗം: ക്രിസ്ത്യന്‍ കോളേജിലേക്ക് കെഎസ്‌യു പ്രതിഷേധം

Published : 11th September 2017 | Posted By: mi.ptk

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്തതതിനെതിരെ കോഴിക്കോട് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് സംഭവം. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സംപ്രേഷണം ചെയ്തതാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. മോദിയുടെ പ്രസംഗത്തില്‍ കാവി വല്‍ക്കരണമുണ്ടെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ സംപ്രേഷണം തടഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss