|    Jul 22 Sun, 2018 8:15 am
FLASH NEWS
Home   >  National   >  

മോദിയുടെ പിറന്നാള്‍ ദിനം യുപിയിലെ എല്ലാ സ്‌കൂളുകളും പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Published : 8th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 17 ഞായറാഴ്ച യു പിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ 17ന് മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാവണമെന്നും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഇക്കാര്യത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അനുപമ ജയ്‌സ്വാള്‍( മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ ബേസിക് എഡ്യുക്കേഷന്‍) പറഞ്ഞു.
മോദിയുടെ പിറന്നാള്‍ ദിനത്തില്‍ എംഎല്‍എമാര്‍ സ്വന്തം മണ്ഡലങ്ങളിലെ സ്‌കൂളുകളില്‍ എത്തി മോദിയുടെ സന്ദേശങ്ങള്‍ കൈമാറണമെന്നും  നിര്‍ദേശമുണ്ട്. ഇത് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്നും ജയ്‌സ്വാള്‍ പറയുന്നു.
പുതിയ ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ് എംഎല്‍എമാരുടെ ചുമതല. ലോകത്തിലെ  ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ശക്തനായ നേതാവാണ് മോദിയെന്നും കുട്ടികള്‍ അദ്ദേഹത്തെ മാതൃകയാക്കി വളരണമെന്നും ബിജെപി സംസ്ഥാനവക്താവ് ചന്ദ്രമോഹന്‍ പറയുന്നത്. അതേസമയം മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്ച സ്‌കൂളുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss