|    Jul 22 Sun, 2018 4:30 pm
FLASH NEWS
Home   >  National   >  

മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ മദ്‌റസകള്‍ക്ക് യുപി സര്‍ക്കാരിന്റെ ഉത്തരവ്

Published : 18th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ മദ്‌റസകള്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സെപ്തംബര്‍ 22ന് നടക്കുന്ന പരിപാടിയില്‍ മുസ്‌ലിം സ്ത്രീകളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ വിജയ് പ്രതാപ് യാദവാണ് മദ്രസകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുമായി സംവാദിക്കാന്‍ മോദിക്ക് ആഗ്രഹമുണ്ടെന്നും അതിനാല്‍ പരിപാടിയില്‍ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വം മദ്‌റസകള്‍ക്കാണെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.
എന്നാല്‍, ഉത്തരവിനെതിരെ യുപിയിലെ മദ്‌റസ അധ്യാപകര്‍ രംഗത്തെത്തി. തങ്ങള്‍ നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും മോദിയുടെ പരിപാടിക്ക് ആളെക്കൂട്ടേണ്ടത് ബിജെപി പ്രവര്‍ത്തകരാണെന്നും മദ്‌റസ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദീവാന്‍ സഹബ് സമ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss