|    Jun 25 Mon, 2018 3:12 pm
Home   >  Todays Paper  >  Page 1  >  

മോദിയുടെ പരാമര്‍ശത്തിന് എതിരേ ഡോക്ടര്‍മാര്‍

Published : 24th April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരേ എയിംസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ വിദേശ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നത് മരുന്നുകമ്പനികളെ പ്രോല്‍സാഹിപ്പിക്കാനാണെന്നായിരുന്നു മോദി ലണ്ടനില്‍ പറഞ്ഞത്. വിലയേറിയ മരുന്നുകള്‍ കുറിക്കുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്ക് വിദേശയാത്രകള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍, എല്ലാ ഡോക്ടര്‍മാരെയും വിദേശ വേദികളില്‍ അടച്ചാക്ഷേപിക്കുന്നത് അപമാനകരമാണെന്നും എയിംസ് റസിഡന്റ് ഡോക്ടര്‍ അസോസിയേഷന്‍ (ആര്‍ഡിഎ) പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലണ്ടനില്‍ ‘ഭാരത് കി ബാത്ത് സബ്‌കെ സാത്ത്’ എന്ന പരിപാടിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss