|    Mar 26 Sun, 2017 9:13 am
FLASH NEWS

മോദിയുടെ പരാമര്‍ശം: പാകിസ്താനെ പിന്തുണച്ച് ചൈന

Published : 18th October 2016 | Posted By: SMR

ബെയ്ജിങ്: ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍രാജ്യത്തിനാണെന്ന നരേന്ദ്രമോദിയുടെ പാക്‌വിരുദ്ധ പരാമര്‍ശത്തിനു പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. ഭീകരവാദത്തോട് ഏതെങ്കിലും രാജ്യത്തെയോ മതത്തെയോ ചേര്‍ത്തു വായിക്കുന്നതിന് തന്റെ രാജ്യം എതിരാണെന്നു വ്യക്തമാക്കിയ ചൈനീസ് വക്താവ് ഹുവാ ഷന്‍യിങ് പാകിസ്താനികളുടെ മഹത്തായ ത്യാഗങ്ങളെ ലോകം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സായുധസംഘങ്ങളെ പാകിസ്താന്‍ പിന്തുണയ്ക്കുന്നുവെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതിനെക്കുറിച്ച് നിലപാടെടുക്കേണ്ടത് ലോകരാഷ്ട്രങ്ങളല്ലെന്നായിരുന്നു ഷന്‍യിങിന്റെ മറുപടി. തീവ്രവാദത്തിനെതിരേ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക