|    Oct 20 Fri, 2017 1:50 am
Home   >  Todays Paper  >  Page 5  >  

മോദിയുടെ പരാമര്‍ശം അപലപനീയം: കെഎന്‍എം

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ മുസ്‌ലിംകളെ ശുദ്ധീകരിക്കണമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മുസ്‌ലിംകള്‍ സ്വയം ശുദ്ധീകരിക്കപ്പെട്ടവരായിരിക്കെ ഇത്തരം ഒരു പദപ്രയോഗം ദുരുദ്ദേശ്യപരമാണ്. കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രിയെ കാണുന്നതിന് ചില മുസ്‌ലിം സംഘടനാ നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ജനാധിപത്യരാജ്യത്തിന് അപമാനകരമാണ്. ഹൈന്ദവ, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ നേതാക്കള്‍ക്ക് അനുമതി നല്‍കുകയും മുസ്‌ലിംകളെ മാത്രം അകറ്റി നിര്‍ത്തുകയും ചെയ്തത് വിഭാഗീയതയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക