|    Sep 24 Sun, 2017 6:53 am
FLASH NEWS
Home   >  National   >  

മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച രാഖി സാവന്തിനെതിരെ കേസെടുത്തു

Published : 5th November 2016 | Posted By: mi.ptk

rakhi-sawant

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ്.  പ്രധാനമന്ത്രിയെ നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകന്‍ പ്രജീത് തീവാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കംഗ്രോലി പൊലീസ് സ്‌റ്റേഷനില്‍ നടിക്കെതിരെ കേസെടുത്തത്.  മോദിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിലൂടെ സാവന്ത്  പ്രധാനമന്ത്രിയെ അവഹേളിക്കുന്നതായായിട്ടായിരുന്നു പരാതിക്കാരന്റെ ആരോപണം.
രാഖി സാവന്ത് മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന ഫോേട്ടാകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആഗസ്റ്റില്‍ നടത്തിയ അമേരിക്കന്‍ യാത്രക്കിടെയാണ് മോദിയുടെ ചിത്രങ്ങള്‍ നിറയെയുളുള്ള വസ്ത്രമായി പൊതുവേദികളില്‍ രാഖി സാവന്ത് പ്രത്യക്ഷപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക