|    Oct 24 Wed, 2018 11:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തപെട്രോള്‍ പമ്പുകള്‍ക്ക് ഇന്ധനമില്ലെന്ന്

Published : 27th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്ക് ഇന്ധനം നല്‍കാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സമ്മര്‍ദത്തിലാക്കുകയാണെന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് പെട്രോളിയം ഡീലേഴ്‌സ്. കൂടാതെ, പമ്പിലെ ജീവനക്കാരുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടതായും കണ്‍സോര്‍ഷ്യം അധ്യക്ഷന്‍ എസ് എസ് ഗോഗ പറഞ്ഞു.2019ലെ പൊതുതിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് എണ്ണക്കമ്പനികളുടെ ഈ നടപടിയെന്നും ദ ഹിന്ദു ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss