|    Sep 23 Sat, 2017 11:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോദിയുടെ ചടങ്ങില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിക്ക് മര്‍ദ്ദനം

Published : 23rd February 2016 | Posted By: swapna en

വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ശതവാര്‍ഷിക ബിരുദദാന ചടങ്ങിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് വിഷയം ഉന്നയിച്ചു പ്രതിഷേധിച്ച അശുതോഷ് സിങാണ് ആക്രമണത്തിനിരയായത്. തന്റെ പ്രസംഗം അവസാനിപ്പിച്ച് മോദി വേദിയില്‍ നിന്നിറങ്ങവെയാണ് സംഭവം. പോലിസ് പിടിച്ചുമാറ്റിയ അശുതോഷിനെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാറിന്റെ അറസ്റ്റ്, ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ എന്നീ സംഭവങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ മോദിയുടെ ചടങ്ങില്‍ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു ബിജെപി  വിലയിരുത്തല്‍. ചില വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക