|    Nov 20 Tue, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘മോദിയുടെ ക്ഷണം ട്രംപ് നിരസിച്ചത് പരിപാടികള്‍ കാരണം’

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണു പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഇന്ത്യയിലെ അടുത്ത വര്‍ഷത്തെ റിപബ്ലിക്ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെനത്ത് ജസ്റ്റര്‍. ഇന്ത്യയില്‍ റിപബ്ലിക്ദിനം ആഘോഷിക്കുന്ന അതേവേളയില്‍ യുഎസ് കോണ്‍ഗ്രസ്സിന്റെയും സെനറ്റിന്റെയും സംയുക്ത സമ്മേളനമടക്കമുള്ള പരിപാടികള്‍ ഉള്ളതുകൊണ്ടാണ് റിപബ്ലിക്ദിന പരേഡിലേക്കുള്ള ക്ഷണം ട്രംപ് നിരസിച്ചത്. റഷ്യയുമായി ഇന്ത്യഎസ്400 മിസൈല്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടതാണോ ക്ഷണം നിരസിക്കാനുള്ള കാരണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റര്‍.
വാഷിങ്ടണില്‍ 2017 ജൂണില്‍ നടത്തിയ ചര്‍ച്ചാവേളയിലാണു നരേന്ദ്രമോദി ട്രംപിനെ ഇന്ത്യാ സന്ദര്‍ശനത്തിനു ക്ഷണിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss