|    Jan 20 Fri, 2017 1:27 pm
FLASH NEWS

മോദിയുടെ കോലം കത്തിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാംപസില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ദസറ ചടങ്ങില്‍ പ്രധാനമന്ത്രിയുടെയും മറ്റും കോലം കത്തിച്ച സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണു പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗഗുരു രാംദേവ്, സാധ്വി പ്രാചി, നാഥുറാം ഗോഡ്‌സെ, ആശാറാം ബാപ്പു, വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ തുടങ്ങി 10 പേരുടെ തലകളുള്ള രാവണ കോലം എന്‍എസ്‌യുഐ വിദ്യാര്‍ഥികള്‍ കത്തിച്ചത്.
രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നേര്‍ക്കു നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെതിരെയാണ് കൊലം കത്തിച്ചതെന്നാണു സംഘടന അവകാശപ്പെടുന്നത്. കോലം കത്തിക്കാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടില്ല എന്നാണു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ കാംപസില്‍ കോലം കത്തിക്കുന്നത് പതിവാണെന്നും അതിന് അനുവാദം ആവശ്യമില്ലെന്നുമാണു വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 117 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക