|    Jun 23 Sat, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നത്: രാഹുല്‍ ഗാന്ധി

Published : 5th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരിലെ അഭിമുഖത്തില്‍ പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന നരേന്ദ്ര മോദിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് ഈ ആരോപണം ഉന്നയിച്ചത്.
‘പെട്ടെന്നുള്ള ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതിവച്ച ഉത്തരമുള്ള ആദ്യ പ്രധാനമന്ത്രി’ എന്ന കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്. അദ്ദേഹം യഥാര്‍ഥ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാവാത്തതു നന്നായി. അല്ലെങ്കില്‍ നമ്മള്‍ ലജ്ജിച്ചുപോയേനെയെന്നും രാഹുല്‍ പരിഹസിച്ചു. സിംഗപ്പൂരിലെ നന്‍യാഗ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ വെള്ളിയാഴ്ച നടന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് രാഹുല്‍ പങ്കുവച്ചത്. ഏഷ്യ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മോദി നല്‍കുന്ന ഉത്തരമാണ് വീഡിയോയിലുള്ളത്. ഇവ തര്‍ജ്ജമ ചെയ്യുമ്പോള്‍ വിവര്‍ത്തകന്‍ ഒരു പേപ്പറില്‍ മുന്‍കൂട്ടി തയ്യാറാക്കിയ വസ്തുതകളും കണക്കുകളുമടങ്ങിയ ദീര്‍ഘമായ പാരഗ്രാഫ് എടുത്തു വായിക്കുന്നതാണ് രാഹുല്‍ ചൂണ്ടിക്കാണിച്ചത്.
മോദി പറയാത്ത കാര്യമാണ് വിവര്‍ത്തകന്‍ പറഞ്ഞത്. തര്‍ജ്ജമയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി നരേന്ദ്രമോദിയുടെ സിംഗപ്പൂര്‍ അഭിമുഖത്തെ ശശി തരൂരും കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss