മോദിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ല: അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും അക്ഷയ് മുകുള്‍ വിട്ടുനിന്നു
Published : 3rd November 2016 | Posted By: Navas Ali kn

രാമനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവായ പ്രമുഖ മാധ്യമപ്രവര്ത്തകന് അക്ഷയ് മുകുള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് അറിയിച്ച് അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഗീത പ്രസ് ആന്റ് ദ മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിനാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിച്ചത്. മോദിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നതും ഒന്നിച്ച് ഫോട്ടോ എടുക്കേണ്ടി വരുന്നതും, അദ്ദേഹത്തോടൊപ്പം നിന്ന് കാമറയിലേക്കു നോക്കി ചിരിക്കേണ്ടി വരുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അക്ഷയ് മുകുള്‍
പറഞ്ഞു. ഗോയങ്ക അവാര്‍ഡിനോട് ഒരു അനാദരവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നരേന്ദ്ര മോദിയെ അവാര്‍ഡ് വിതരണത്തിന് ക്ഷണിച്ചതില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലെ പലര്‍ക്കും ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. മോദി അവാര്‍ഡ് ദാനച്ചടങ്ങിന് എത്തിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.