|    Mar 23 Thu, 2017 1:55 pm
FLASH NEWS

മോദിമോഡല്‍ ഗുജറാത്ത്ജനത കൈയൊഴിഞ്ഞു: സോമനാഥ് ഭാരതി

Published : 9th October 2016 | Posted By: SMR

കോഴിക്കോട്: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗുജറാത്ത് മോഡല്‍ ഭരണം നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍, ഗുജറാത്തിലെ ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി മോഡല്‍ ഭരണത്തിന് കാത്തിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അഡ്വ. സോമനാഥ് ഭാരതി. ആം ആദ്മി പാര്‍ട്ടി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യരൊന്ന് സമര കേരള സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ ജനങ്ങള്‍ മോദി മോഡലിനെ ഉപേക്ഷിക്കുകയാണെന്നാണ് അവിടത്തെ രാഷ്ട്രീയം നിരീക്ഷിച്ചാല്‍ ബോധ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല മോദി രാജ്യം ഭരിക്കുന്നത്. മോദിയുടെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അംബാനിയെ പോലുള്ളവര്‍ക്കു വേണ്ടിയാണ് ഭരണം നടക്കുന്നത്. ഇവരുടെ അജണ്ടകളാണ് ഓരോ ദിവസവും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ആം ആദ്മി സര്‍ക്കാരിന്റെ ജനോപകാര നടപടികളെ തുരങ്കം വയ്ക്കാനാണ് ശ്രമിക്കുന്നത്. മുമ്പ് റിലയന്‍സിലെ ഉദ്യോഗസ്ഥനായിരുന്ന ഗവര്‍ണര്‍ ഇപ്പോഴും ആ പദവിക്കു ചേര്‍ന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലത്തെ കുറിച്ചും പശുവിനെ കുറിച്ചും പറയുന്ന സംഘപരിവാരത്തിന് മനുഷ്യരെ കുറിച്ച് പറയാന്‍ ഒന്നുമില്ല. ഉറി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദിയും നവാസ് ശെരീഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് സംശയിച്ചാല്‍ അതിനെ തെറ്റെന്നു പറയാനാവില്ല.
എല്ലാ അഴിമതിക്കാരേയും വളര്‍ത്തുന്ന ക്രിമിനലിസമാണ് കേരളത്തില്‍ യുഡിഎഫും എല്‍ ഡിഎഫും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും സോമനാഥ് ഭാരതി പറഞ്ഞു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക