|    Jan 17 Tue, 2017 4:42 pm
FLASH NEWS

മോദിക്ക് സ്തുതി പാടേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി: യഹ്‌യ തങ്ങള്‍

Published : 8th October 2016 | Posted By: Abbasali tf

പട്ടിമറ്റം: മോദിക്ക് സ്തുതിപാടേണ്ട ഗതികേടിലാണ് മുഖ്യ മന്ത്രി പിണറായി വിജയനെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങള്‍ . എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പട്ടിമറ്റത്ത്  സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ ചുവടുപിടിച്ചാണ് കേന്ദ്രത്തിന്റെ നക്കാപ്പിച്ചയ്ക്കുവേണ്ടി പിണറായി മതേതരത്വത്തെ ബലികൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ചെയ്യുന്ന അതിക്രമങ്ങള്‍ക്കെതിരേ സംസാരിക്കാന്‍ എസ്ഡിപിഐയെ ചേര്‍ത്ത് പറയേണ്ട അവസ്ഥയാണിന്ന് സിപിഎമ്മിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലിന്ന് മതേതരത്വം അപകടത്തിലാണ്. ഫാഷിസ്റ്റുകള്‍ക്കെതിരേ നല്‍കിയ മുന്നറിയിപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ ബിജെപി നടപ്പാക്കുകയാണ്. സെക്യുലര്‍ പാര്‍ട്ടികളെന്ന് വിശ്വസിച്ചിരുന്ന പല പാര്‍ട്ടികളും കപടമതേതരവാദമാണിന്ന് ഉയര്‍ത്തുന്നത്. കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ചോദിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും ഹുസൈന്‍ മടവൂരിനും അവസരം നിഷേധിച്ച് കൃത്യമായ സന്ദേശമാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ നല്‍കിയത്. ഫാഷിസ്റ്റുകളെ തോല്‍പ്പിക്കാന്‍ കളങ്കമില്ലാത്ത മതേതര ചിന്തയാണ് വേണ്ടത്. അതിന് അവസാന ശ്വാസം വരെ എസ്ഡിപിഐ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മുഹമ്മദ് അധ്യക്ഷതവഹിച്ചു. എസ്ഡിടിയു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, എസ്ഡിപിഐ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ്, കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് മെംബര്‍ അബ്ദുറഹ്മാന്‍ ചേലക്കുളം, മനാഫ് ഓടക്കാലി, അബ്ദുസത്താര്‍ പട്ടിമറ്റം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക