|    Sep 21 Fri, 2018 5:28 am
FLASH NEWS
Home   >  National   >  

മോദിക്ക് വധഭീഷണി: സഹതാപം നേടാനുള്ള തന്ത്രമെന്ന് പവാര്‍; തരം താഴ്ന്ന പ്രസ്താവനയെന്ന് ഫഡ്‌നാവിസ്

Published : 11th June 2018 | Posted By: sruthi srt

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണിയെന്ന വാര്‍ത്ത ജനങ്ങളുടെ സഹതാപം നേടാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ജന പിന്തുണ കുറയുന്നുന്നത് ബിജെപി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ സഹതാപം സൃഷ്ടിച്ച് ഇത് മറികടക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് വധഭീഷണി വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങള്‍ ഇതില്‍ വീഴില്ലെന്നും എന്‍സിപിയുടെ 19ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുണെയില്‍ നടന്ന പരിപാടിയില്‍ പവാര്‍ പറഞ്ഞു. എന്നാല്‍
ശരദ് പവാര്‍ ഇത്രയ്ക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന മറുപടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയത്.
രാജ്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് വേണ്ടത് വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം പവാറിനെ വിമര്‍ശിച്ച് ട്വിറ്റില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss