|    Oct 23 Tue, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദിക്ക് പിറന്നാള്‍ സമ്മാനമായി 68 പൈസയുടെ ചെക്ക് അയച്ച് എന്‍ജിഒ

Published : 18th September 2017 | Posted By: fsq

 

ഹൈദരാബാദ്:  67 വയസ്സു പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 68 പൈസയുടെ ചെക്ക് അയച്ചു നല്‍കി രായലസീമ സഗുനീതി സാധനാ സമിതിയുടെ പ്രതിഷേധം. പിന്നാക്ക വിഭാഗമായ രായലസീമ സമുദായത്തോട് അവഗണന കാണിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശിലെ എന്‍ജിഒ പ്രവര്‍ത്തകരുടെ നടപടി. സമുദായ അംഗങ്ങളായ കര്‍ഷകരില്‍ പലരും വരള്‍ച്ചയടക്കമുള്ള ദൂരിതങ്ങള്‍ അനുഭവിക്കുന്നവരാണെന്നു സമിതി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.   നിരവധി നദികളാണു പ്രദേശത്ത് കരകവിഞ്ഞ് ഒഴുകാറുള്ളത്. എന്നിട്ടും ജലസേചന പദ്ധതികളുടെ അഭാവം നിമിത്തം കനത്ത കുടിവെള്ളക്ഷാമം അടക്കം മേഖലയെ ബാധിക്കുന്നു. ഇത്തരം ദുരിതങ്ങള്‍ ഉന്നതരിലെത്തിക്കാനാണു സമാധാനത്തിലൂന്നിയ ഇത്തരമൊരു പ്രതിഷേധ പരിപാടി തിരഞ്ഞെടുത്തതെന്നും  ഭാരവാഹികള്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss