|    Nov 18 Sun, 2018 4:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മോദിക്ക് പങ്കാളിയെ കണ്ടെത്താമെന്ന് ട്രംപ് പറഞ്ഞെന്ന്

Published : 15th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: പ്രധാനമന്ത്രി മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നതായി റിപോര്‍ട്ട്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും നയതന്ത്രബന്ധങ്ങളിലും ട്രംപിന് സംഭവിച്ച അബദ്ധങ്ങളെക്കുറിച്ച് പൊളിറ്റിക്കോ മാഗസിന്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍. 2017ല്‍ മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നു ട്രംപ് തെറ്റിദ്ധരിച്ചതായി റിപോര്‍ട്ടിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss