|    Jun 23 Sat, 2018 9:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോദിക്ക് ഗാന്ധിയുടെ പകരമാവാന്‍ കഴിയില്ല: വിഎസ്

Published : 21st January 2017 | Posted By: fsq

vs

കൊച്ചി: നരേന്ദ്ര മോദി ഇപ്പോള്‍ ഗാന്ധിയാവാനുള്ള തയ്യാറെടുപ്പിലാണെന്നും ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് ഗാന്ധിയുടെ പകരമാവാന്‍ കഴിയില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ 24ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഉദാരവല്‍ക്കരണത്തിന്റെ 25 വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രത്യാഘാതം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിരിച്ചും കരഞ്ഞും ചെപ്പടിവിദ്യ കാണിച്ചും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയെ കാലുവാരി താഴെയിട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പത്രങ്ങളിലും പരസ്യങ്ങളിലും മാത്രം ജീവിക്കുന്ന ആളായി മോദി മാറിയെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നരസിംഹ റാവുവും മന്‍മോഹന്‍സിങും തുടക്കം കുറിച്ച ആഗോളീകരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് നരേന്ദ്ര മോദിയുടെ കാലത്തേക്കെത്തുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ആപല്‍ക്കരമായ എകാധിപത്യത്തിന്റെ മുഖമാണ് ഉണ്ടാവുന്നത്, നവ ഉദാരീകരണ നയങ്ങള്‍ക്ക് ഫാഷിസത്തിന്റെ കൂടി മുഖം ഇപ്പോള്‍ കൈവന്നിരിക്കുന്നു, നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധന തീരുമാനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല, നോട്ട് നിരോധന തീരുമാനം പ്രഖ്യാപിച്ചശേഷം ജപ്പാനിലേക്ക് പോയ മോദി അവിടെ പീപ്പി ഊതുകയും ചെണ്ടകൊട്ടുകയുമാണ് ചെയ്തത്. പണത്തിനായി രാജ്യത്തെ ജനങ്ങള്‍ വരിയില്‍നിന്ന് മരിക്കുന്ന സമയത്ത് മോദി നടത്തിയ ഈ പ്രകടനങ്ങള്‍ മോദി അടവുകളുടെ ആശാനാണെന്ന് തെളിയിക്കുന്നതാണെന്നും വിഎസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss