|    May 29 Mon, 2017 11:42 am
FLASH NEWS

മോദിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

Published : 16th October 2016 | Posted By: mi.ptk

donald-trump

എഡിസണ്‍ (ന്യൂജഴ്‌സി): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെന്നു വിശേഷിപ്പിച്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താന്‍ പ്രസിഡന്റായാല്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോദിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തന്റെയും നീക്കമെന്നും ട്രംപ് പറഞ്ഞു.
സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളിലൂടെയും ഇന്ത്യയെ പെട്ടന്നുള്ള വളര്‍ച്ചയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ഈ രീതി യുഎസിനും ആവശ്യമാണ്. മോദിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തന്റെയും നീക്കമെന്നും ട്രംപ് പറഞ്ഞു.
മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ നരേന്ദ്ര മോദി ഊര്‍ജസ്വലനായ വ്യക്തിയാണ.താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനാണ്. യു.എസ് പ്രസിഡന്റായാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയിലും ഇന്ത്യയിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ രീതി പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനായ താന്‍ 19 മാസം മുന്‍പ് രാജ്യത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇനിയും ഒരുപാട് തവണ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day