|    Aug 22 Tue, 2017 8:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദിക്കെതിരേ രാജ്യസഭയില്‍ സിപിഎം നോട്ടീസ്

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായിരുന്നിട്ടും നോട്ട് പ്രതിസന്ധി ചര്‍ച്ചചെയ്യുമ്പോള്‍ രാജ്യസഭയില്‍ നിന്നു വിട്ടുനിന്ന് സഭയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സിപിഎം നോട്ടീസ് നല്‍കി. സീതാറാം യെച്ചൂരിയാണ് രാജ്യസഭാ സെക്രട്ടറി ജനറലിനും ചെയര്‍മാനും നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി ഒരാഴ്ചക്കാലമായി സഭയില്‍ വന്നിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സഭയിലെത്തി തിരിച്ചുപോയ ശേഷം പിന്നെ വന്നില്ല. 2ജി സ്‌പെക്ട്രം കുംഭകോണം സംബന്ധിച്ച ചര്‍ച്ചയില്‍ രണ്ടുദിവസം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സഭയിലുണ്ടായിരുന്നു. ലോക്‌സഭയിലും പ്രധാനമന്ത്രിക്കെതിരേ നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക