|    Jul 19 Thu, 2018 3:17 pm
FLASH NEWS

മോദിക്കെതിരേ മണിശങ്കര്‍ അയ്യരുടെ അധിക്ഷേപ പരാമര്‍ശം

Published : 7th December 2017 | Posted By: Jasmi JMI

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി താണയാളെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ അധിക്ഷേപ പരാമര്‍ശം വിവാദമായി. മോദിയെ താണയാളെന്നു പറഞ്ഞ് അധിക്ഷേപിച്ചതിന് അയ്യര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി കോണ്‍ഗ്രസ്സിനെതിരേ മോശമായ ഭാഷ ഉപയോഗിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസ്സിന് ആ സംസ്‌കാരമല്ല ഉള്ളത്. താനും കോണ്‍ഗ്രസ്സും പ്രതീക്ഷിക്കുന്നത് തന്റെ പ്രസ്താവനയില്‍ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുമെന്നുമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് മുഗള്‍ ഭരണകാലത്ത് ഷാജഹാന്റെ ഭരണശേഷം മകന്‍ ഔറംഗസേബ് അധികാരത്തിലെത്തിയ പോലെയാണെന്ന മോദിയുടെ പരിഹാസത്തിനെതിരേയായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss