|    Dec 16 Sun, 2018 12:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മോദിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി യുഎഇ പ്രധാനമന്ത്രി

Published : 28th August 2018 | Posted By: kasim kzm

ദുബയ്: പ്രളയം നക്കിത്തുടച്ച കേരളത്തെ സഹായിക്കാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാന്‍ കഴിയില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാട് വിവാദമായിരിക്കെ യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു. ജീവിതം എന്നെ പഠിപ്പിച്ചത് എന്ന ഹാഷ് ടാഗിലാണ് യുഎഇ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തിരിക്കുന്നത്. ശെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ ട്വീറ്റിന്റെ ഉള്ളടക്കം ഇതാണ്.
അധികാരം കൈയാളുന്നവര്‍ രണ്ടു വിധത്തിലുണ്ട്. ഒന്ന് ജനങ്ങള്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നവര്‍. അവര്‍ക്കു സേവനം ചെയ്യുന്നതില്‍ സംതൃപ്തി കൊള്ളുന്നവര്‍; പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നവര്‍.
മറ്റൊരു വിഭാഗമുണ്ട്. അവര്‍ ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റും. കൂടുതല്‍ സാങ്കേതികതകള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും; ആളുകള്‍ അവരുടെ വാതില്‍പ്പടിക്കല്‍ യാചിച്ച് നില്‍ക്കണമെന്നതാണ് ആഗ്രഹം.
നാട് നന്നാവണമെങ്കില്‍ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ള ഭരണാധികാരികള്‍ കൂടുതല്‍ ഉണ്ടാവണമെന്നും പറഞ്ഞാണു ട്വീറ്റ് അവസാനിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss