മോദിക്കെതിരേ പരാമര്‍ശം: ലാലുവിനെതിരേ രണ്ട് കേസുകള്‍
Published : 1st November 2015 | Posted By: SMR
പട്ന/മുസഫര്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമിത്ഷായെ നരഭോജി എന്നും ഭ്രാന്തനെന്നും വിളിച്ചതിനാണ് ലാലുവിനെതിരേ പട്നയിലെ സച്ചിവാലയ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ആര് ലക്ഷ്മണന് അറിയിച്ചു.
മുസഫര്‍പൂര്‍ ജില്ലയിലെ കാന്തി പോലിസ് സ്റ്റേഷനിലാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ ബ്രഹ്മപിശാച് എന്നു വിളിച്ചതിനാണ് ഈ കേസ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.