|    Nov 18 Sun, 2018 3:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോദിക്കെതിരേ പരാമര്‍ശം: ശശി തരൂരിനെതിരേ അപകീര്‍ത്തി കേസ്

Published : 4th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ കോടതിയില്‍ അപകീര്‍ത്തി ഹരജി. ഡല്‍ഹി ബിജെപി നേതാവ് രാജീവ് ബാബറാണ് പരാതി നല്‍കിയത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനോട് മോദിയെ ഒരു ആര്‍എസ്എസ് നേതാവ് ഉപമിച്ചുവെന്നാണ് ബംഗളൂരു സാഹിത്യോല്‍സവത്തില്‍ ശശി തരൂര്‍ പറഞ്ഞത്. ഈ പരാമര്‍ശം ഹിന്ദു ദൈവത്തെ അവഹേളിക്കുന്നത് മാത്രമല്ല, മോദിക്ക് അപകീര്‍ത്തികരവുമാണ് എന്നാണ് അഭിഭാഷകനായ നീരജ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. ഡല്‍ഹി ബിജെപിയുടെ ഉപാധ്യക്ഷനായ താന്‍ മോദിയുടെ അനുയായിയാണെന്നും ഹരജിയിലുണ്ട്. ശിവഭക്തരുടെ മതവികാരം ഇളക്കിവിടാന്‍ തരൂര്‍ മനപ്പൂര്‍വം ശ്രമിച്ചുവെന്നാണ് ആരോപണം. ഈ മാസം 16ന് ഹരജി പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss