|    Nov 20 Mon, 2017 7:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദിക്കെതിരേ അപകീര്‍ത്തി പരാമര്‍ശം: അമര്‍സിങിനെതിരേ കേസ്

Published : 17th November 2016 | Posted By: SMR

അസംഗഡ്: നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി എംപി അമര്‍സിങിനും അജ്ഞാതനുമെതിരേ പോലിസ് കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി വക്താവ് ഐ പി സിങിന്റെ പരാതി പ്രകാരം ഐടി നിയമമനുസരിച്ചാണ് കേസെടുത്തത്. അജ്ഞാതന്‍ മോദിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുമ്പോള്‍ അമര്‍സിങ് ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് പരാതിയില്‍ പറഞ്ഞു. അതെസമയം, സംഭവത്തെ അമര്‍സിങ് അപലപിച്ചു. ഡല്‍ഹിയില്‍ ചാണക്യപുരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ലെ ഹോട്ടലിനുപുറത്ത് നില്‍ക്കുമ്പോള്‍ ഒരാള്‍ തന്നരികിലെത്തി സെല്‍ഫിയെടുത്ത് പ്രധാനമന്ത്രിക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക