|    May 28 Sun, 2017 10:23 pm
FLASH NEWS

മോദിക്കെതിരായ ഹരജി തള്ളി

Published : 6th November 2015 | Posted By: SMR

അഹ്മദാബാദ്: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ നിഷാന്ത് വര്‍മ സമര്‍പ്പിച്ച ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയാണു ഹരജി തള്ളിയതെന്നാരോപിച്ചാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അഹ്മദാബാദിലെ സ്‌കൂളില്‍ വോട്ട് ചെയ്ത ഉടനെ മോദി വാര്‍ത്താസമ്മേളനം നടത്തുകയും ബിജെപി ചിഹ്നമായ താമര പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്‍ ആരോപിച്ചത്. പരാതി അന്വേഷിച്ച സിറ്റി ക്രൈംബ്രാഞ്ച് മോദിക്കു ശുദ്ധിപത്രം നല്‍കിയിരുന്നു. ഇതംഗീകരിച്ചാണ് വര്‍മയുടെ ഹരജി അഹ്മദാബാദ് ഗ്രാമീണ കോടതി തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day