|    Oct 17 Tue, 2017 3:46 am
FLASH NEWS
Home   >  National   >  

മോദിക്കെതിരായ പരാമര്‍ശം; പ്രകാശ് രാജിനെതിരേ കേസ്

Published : 4th October 2017 | Posted By: shadina sdna


ലഖ്‌നൗ: നരേന്ദ്രമോദിയെ പരിഹസിച്ച ചലച്ചിത്ര താരം പ്രകാശ് രാജിനെതിരേ കേസ്. ബംഗളൂരുവില്‍ ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ തനിക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മോദിയുടെയും യോഗിആദിത്യനാഥിന്റെയും അഭിനയത്തിന് നല്‍കാന്‍ തോന്നുവെന്ന് പ്രകാശ് രാജ് പരിഹസിച്ചിരുന്നു. ഇതിനെതിരേ ലഖ്‌നൗ കോടതിയില്‍ ഒരു അഭിഭാഷകനാണ് കേസ് നല്‍കിയത്. കേസില്‍ ഒക്ടോബര്‍ ഏഴിന് കോടതി വാദം കേള്‍ക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നരേന്ദ്രമോദി പാലിക്കുന്ന മൗനത്തെ പ്രകാശ് രാജ് അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിവുള്ള ഈ നടന്‍മാരെ കാണുമ്പോള്‍ തനിക്കു ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ തോന്നുന്നുവെന്നായിരുന്നു നടന്റെ പരിഹാസം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക