|    Mar 30 Thu, 2017 12:29 pm
FLASH NEWS

മോദിക്കെതിരായ പരാമര്‍ശം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി

Published : 9th October 2016 | Posted By: mi.ptk

rahul-modi

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരമാര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി. അഭിഭാഷകനായ സദാനന്ദ് സിങാണ് ചന്ദൗലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
‘ഇന്ത്യയ്ക്കുവേണ്ടി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ ജമ്മു കശ്മീരിലെ പട്ടാളക്കാരുടെ രക്തത്തിന് പിന്നില്‍ നിങ്ങള്‍ ഒളിക്കുകയാണ്. അവരുടെ ത്യാഗത്തെ നിങ്ങള്‍ ചൂഷണം ചെയ്യുകയാണ്. ഇതു വലിയ തെറ്റാണ്’ എന്ന പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിക്കെതിരായി പരാതി നല്‍കിയിരിക്കുന്നത്.
രാഹുലിന്റെ പരാമര്‍ശം പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പൗരന്മാരെയും വേദനിപ്പിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ കിസാന്‍ യാത്ര റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദിക്കെതിരായ പരാമര്‍ശം ഉണ്ടായത്.ഹര്‍ജി ഒക്ടോബര്‍ 25ന് കോടതി പരിഗണിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day