|    Aug 18 Fri, 2017 12:42 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മോണ്ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നിസ്‌ : ഫെഡററും ഷാപൊവലോവും സെമിയില്‍

Published : 13th August 2017 | Posted By: fsq

 

ഒട്ടാവ: മികച്ച ഫോം തുടരുന്ന സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ മോണ്ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍. സ്പാനിഷ് താരം റോബെര്‍ടോ ബൗതിസ്ത അഗുതിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫെഡറര്‍ കിരീട പ്രതീക്ഷ സജീവമാക്കിയത്. 1 മണിക്കൂര്‍ 10 മിനിറ്റ് നീണ്ട മല്‍സരത്തിലാണ് രണ്ടാം സീഡ് അനായാസ ജയം നേടിയത്. സ്‌കോര്‍: 6-4, 6-4. ഇന്നത്തെ സെമിയില്‍ ഡച്ച് താരമായ റോബിന്‍ ഹാസ്സെയാണ് ഫെഡററുടെ എതിരാളി. ഫെഡററുടെ തുടര്‍ച്ചയായ പതിനഞ്ചാം ജയമാണ് ഇത്.അപ്രതീക്ഷിത താരമായി അട്ടിമറി തുടരുന്ന 18കാരന്‍ ഡെനിസ് ഷാപൊവലോവും സെമി റൗണ്ടിലെത്തി. 42ാം റാങ്കുകാരന്‍ ഫ്രാന്‍സിന്റെ അഡ്രിയന്‍ മന്നാരിനോക്കെതിരേ ഒന്നിനെതിരേ രണ്ട് സെറ്റുകളുമായാണ് ഷാപൊവലോവിന്റെ മുന്നേറ്റം. രണ്ട് മണിക്കൂര്‍ 27 മിനിറ്റ് പിന്നിട്ട മല്‍സരത്തില്‍ ആദ്യ സെറ്റ് കൈവിട്ട ഷാപൊവലോവ് തുടര്‍ സെറ്റുകളില്‍ ആഞ്ഞടിക്കുകയായിരുന്നു. സ്‌കോര്‍: 2-6, 6-3, 6-4. സെമിഫൈനലില്‍ നാലാം സീഡ് അലെക്‌സാണ്ടര്‍ സ്വെരേവ് ആണ് ഷാപൊവലോവിന്റെ എതിരാളി. സൗത്താഫ്രിക്കയുടെ ബിഗ്‌സര്‍വര്‍ കെവിന്‍ ആന്‍ഡേഴ്‌സനെ തോല്‍പിച്ചാണ് സ്വെരേവും സെമിയില്‍ കടന്നത്. അതേസമയം ഡബിള്‍സില്‍ ഇന്ത്യയുടെ ബൊപ്പണ്ണ അടങ്ങിയ സഖ്യം സെമിയില്‍ കടന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക