|    Nov 25 Sat, 2017 11:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മോണ്ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റ് : കൗമാരക്കാരനു മുന്നില്‍ കാലിടറി നദാല്‍ പുറത്ത്

Published : 12th August 2017 | Posted By: fsq

 

ഒട്ടാവ: മോണ്ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് അപ്രതിക്ഷിത തിരിച്ചടി. കനേഡിയന്‍ കൗമാര താരമായ ഷാപൊവലോവിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ തോല്‍വി സമ്മതിക്കുകായായിരുന്നു. ഇതോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ടോപ് സീഡ് താരത്തിന്റെ അവസരം നഷ്ടമായി. ടൂര്‍ണമെന്റില്‍ വൈല്‍ഡു കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ പതിനെട്ടുകാരന്‍ ഷാപൊവലോവ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്പാനിഷ് കരുത്തിനെ മറികടന്നത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ട ഷാപൊവലോവ് തുടര്‍ സെറ്റുകളില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 3-6, 6-4, 7-6(7-4). ഈ മല്‍സരത്തില്‍ ജയിച്ച ക്വാര്‍ട്ടറില്‍ എത്തിയിരുന്നെങ്കില്‍ നദാല്‍ വീണ്ടും ഒന്നാംസ്ഥാനത്തെത്തുമായിരുന്നു. 143ാം റാങ്കുകാരനാണ് ഷാപൊവലോവ്. അതേസമയം കിരീടപ്രതീക്ഷ സജീവമാക്കിയ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഡേവിഡ് ഫെററെ തോല്‍പിച്ചാണ് ഫെഡററുടെ മുന്നേറ്റം. റഷ്യന്‍താരം ആന്റേഴ്‌സനും അമേരിക്കയുടെ ക്യുറെയും തമ്മിലുള്ള മല്‍സരത്തില്‍ ആന്റേഴ്‌സന്‍ 2-1 എന്ന സെറ്റുകള്‍ക്ക് അമേരിക്കന്‍ താരത്തെ പരാജയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക