|    Jul 23 Sun, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോണിക്കാ ഖുര്‍ദയെ വിവസ്ത്രയാക്കി ഫോട്ടോ എടുത്തെന്ന്

Published : 12th October 2016 | Posted By: SMR

ബംഗളൂരു: ഗോവയിലെ ഫഌറ്റില്‍ കൊലചെയ്യപ്പെട്ട സുഗന്ധവ്യാപാരി മോണിക്കാ ഖുര്‍ദയെ അബോധാവസ്ഥയിലായ സമയത്ത് വിവസ്ത്രയാക്കി ഫോട്ടോ എടുത്തിരുന്നെന്ന് പ്രതി രാജ്കുമാര്‍ സിങ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി റിപോര്‍ട്ട്. മോണിക്ക അബോധാവസ്ഥയിലാണെന്നു കരുതിയാണ് ഫോട്ടോ എടുത്തതെന്നും പിന്നീട് ഭീഷണിപ്പെടുത്താമെന്ന് ഉദ്ദേശിച്ചാണ് കൃത്യം ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചു കഴിഞ്ഞപ്പോള്‍ രംഗം വിട്ടതായും പ്രതി പറയുന്നുണ്ട്. ഒക്ടോബര്‍ ആറിനാണ് 39കാരിയായ മോണിക്കയെ ഫഌറ്റിലെ ബെഡ്‌റൂമില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. മോണിക്ക മുമ്പ് താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റ് ബില്‍ഡിങിലെ സെക്യൂരിറ്റി ജീവനക്കാരനായി പ്രതി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. ഈ മാസം ഒമ്പതിനാണ്  ബംഗളൂരുവില്‍ വച്ച് പ്രതി പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക