|    Dec 17 Sun, 2017 4:13 am
FLASH NEWS

മോഡേണ്‍ റൈസ് മില്‍ തുറക്കാന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചു

Published : 11th September 2016 | Posted By: SMR

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മന്ത്രിയുടെ വാക്കും ഉദ്യോഗസ്ഥരുടെ ഉറപ്പും പതിവുപോലെ പതിരാകില്ലെന്ന് വിശ്വസിക്കാം. മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടി ആരംഭിച്ചു. യന്ത്ര ഭാഗങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ഈയാഴ്ച തന്നെ കരാര്‍ ആകുമെന്നാണ് സൂചന. നെല്ല് പുഴുങ്ങാനും കുത്താനുമുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കണം. വൈദ്യുതിക്കുള്ള വയറിങ് പുനസ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാറായില്ല. റീ ടെന്‍ഡറിനുള്ള നീക്കത്തിലാണ് അധികൃതര്‍. 20 ലക്ഷത്തോളം രൂപയാണ് യന്ത്രഭാഗങ്ങളുടെ അറ്റകുറ്റപണിക്കും വയറിംഗ് പുനസ്ഥാപിക്കുന്നതിനും വേണ്ടി വരിക. അരിയിലെ കറുത്ത അരിയും കല്ലും നീക്കം ചെയ്യാനുള്ള സോര്‍ ടെക്‌സ് മെഷീന്‍ വാങ്ങേണ്ടതുണ്ട്. ഇതിന് 25 ലക്ഷം ചിലവ് വരും മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ഇഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരിക്കേണ്ടി വരും. ഇതിന് ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാറുകാര്‍ എത്തിയിട്ടില്ല. മില്ലിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ ആലത്തൂര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ ഏല്‍പ്പിക്കണോ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ തന്നെ നടത്തണോയെന്ന ആലോചനയും നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ടി വരും. ഓണാവധി കഴിയുന്നതോടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss