|    Jul 23 Mon, 2018 9:04 pm
FLASH NEWS

മോഡേണ്‍ റൈസ്മില്‍ ഈ വര്‍ഷം തന്നെ തുറക്കും: മന്ത്രി സുനില്‍കുമാര്‍

Published : 27th September 2017 | Posted By: fsq

 

ആലത്തൂര്‍: ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ ഈ വര്‍ഷം തന്നെ തുറക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതി-നിറ-ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സോര്‍ട്ടിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 200 എക്കോ ഷോപ്പ് അനുവദിക്കും. കൃഷി ഭവനുകളെ ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കൃഷി ഭവനുകളെ അഗ്രോ ക്ലിനിക്കുകളാക്കി മാറ്റും. എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മസേന രൂപീകരിക്കുമെന്നും  മന്ത്രി പറഞ്ഞു. കുടുംബശ്രീകളുമായി സഹകരിച്ച് 1000 മൊബൈല്‍ ഗ്രാമ ചന്തകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുഴല്‍മന്ദത്ത് മിനി മോഡേണ്‍ റൈസ് മില്‍ ആരംഭിക്കും. നെല്ല് സംഭരണത്തില്‍ മില്ലുകളുടെ നിലപാട് അപലപനീയമാണ്. മൂന്ന് മില്ലുകള്‍ മാത്രമാണ് കരാര്‍ ഉണ്ടാക്കിയത്. അന്യായമായ ആവശ്യങ്ങളുയര്‍ത്തി നെല്ല് സംഭരണത്തിന് തടസ്സമായി നിന്നാല്‍ സര്‍ക്കാര്‍ നേരിട്ട് സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി മുഖ്യാതിഥിയായി. കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേസിറ്റി വൈസ് ചാന്‍സലര്‍ പി രാജേന്ദ്രന്‍, കൃഷി ഡയറക്ടര്‍ സുനില്‍ കുമാര്‍, വി ചെന്തമരാക്ഷന്‍, നിറ കണ്‍വീനര്‍ എം വി രശ്മി, ജിജു പി അലക്‌സ്-ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ കാര്‍ഷിക സര്‍വകലാശാല, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെഎക്‌സ് ജെസി, ബ്ലോക്ക് -ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss