|    Mar 29 Wed, 2017 4:34 pm
FLASH NEWS

മോഡി സ്‌റ്റൈല്‍ വിടാതെ പിണറായി; നൂറാം ദിനത്തില്‍ ‘മന്‍കി ബാത്തും’

Published : 1st September 2016 | Posted By: G.A.G

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നൂറു ദിനം തികയുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  ആകാശവാണിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. പെരുമാറ്റത്തിലും പ്രവര്‍ത്തനശൈലിയിലും നരേന്ദ്രമോഡിയെ അനുകരിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെ മോഡിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടിയെന്നത് ശ്രദ്ദേയമാണ്.
മോഡിയുടെ അതേ പാതയില്‍ത്തന്നെയാണ് പിണറായി മുന്നോട്ടു പോകുന്നതെന്ന് പ്രഭാഷണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തനത്തോടും വിവരാവകാശത്തോടുമുള്ള പിണറായിയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ ആരോപണം.
കഴിഞ്ഞ നൂറ് ദിവസത്തെ ഭരണനേട്ടങ്ങളും ഭാവി പരിപാടികളുമാണ് പിണറായി റേഡിയോ സന്ദേശത്തില്‍ വിവരിച്ചത്. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കും. സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണം. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാക്കും. എല്‍എന്‍ജി പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി
താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും. സുസ്ഥിര വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കും. നാടിന്റെ സമഗ്രപുരോഗതിയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറു ദിനം തികയുന്നതിനോടനുബന്ധിച്ച് പിണറായി വിജയന്‍ ഇന്നത്തെ തേജസ് ദിനപത്രത്തില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day