|    Oct 17 Wed, 2018 8:28 pm
FLASH NEWS

മോഡി സര്‍ക്കാര്‍ രാജ്യത്തെ വര്‍ഗീയതയിലേക്ക് തള്ളിവിടുന്നു: വി ഡി സതീശന്‍

Published : 6th September 2017 | Posted By: fsq

 

ചാവക്കാട്: രാജ്യത്തെ വര്‍ഗീയതയിലേക്ക് തള്ളിവിടുകയാണ് മോഡി സര്‍ക്കാരെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ചാവക്കാട് നഗരസഭ ഒമ്പതാം വാര്‍ഡിലെ 13ാമത് കുടുംബസ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ മതേതര കൂട്ടായ്മകളും കുടുംബ സംഗമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കെ വി സത്താര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ശിശുക്കളേക്കാള്‍ പ്രാധാന്യം പശുക്കള്‍ക്കാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. ശിശുക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത ഇവരാണ് പശുക്കള്‍ക്ക് വേണ്ടി രംഗത്തിറങ്ങുന്നതെന്നു അദ്ദേഹം പറഞ്ഞു. ടി വി ചന്ദ്രമേഹന്‍, പി കെ അബൂബക്കര്‍ ഹാജി, എം വി ഹൈദരാലി, സിദ്ദിഖ് പന്താവൂര്‍, നിഖില്‍ ജോണ്‍, ആര്‍ രവികുമാര്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി, എന്‍ എം കെ നബീല്‍, സി എഫ് ജോയ്, ശാന്താ സുബ്രമണ്യന്‍, ജോബി വി എസ്, സൈസണ്‍ മറോക്കി, ഗിരീഷ് സി ജി, എം കെ റാഫി, ലിമിതാ ഗിരീഷ്, ശ്രേയ ഷിബു, നവമി മനോഹരന്‍ പങ്കെടുത്തു. ചടങ്ങില്‍ പെന്‍ഷന്‍ വിതരണം, സൈക്കിള്‍ വിതരണം, തയ്യല്‍ മെഷീന്‍ വിതരണം, ചികിത്സാ ധനസഹായ വിതരണം, കര്‍ഷകരെ ആദരിക്കല്‍, വിദ്യഭ്യാസ അവാര്‍ഡ്, ആയൂര്‍വ്വേദ മരുന്ന് വിതരണം, പൂര്‍വകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തരെ ആദരിക്കല്‍ തുടങ്ങിയവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss