|    Oct 19 Fri, 2018 6:36 pm
FLASH NEWS

മോഡി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുമ്പോള്‍ അണികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: എസ്ഡിപിഐ

Published : 27th September 2017 | Posted By: fsq

 

മതിലകം: രാജ്യത്തെസമസ്ഥ മേഖലകളെയും കോര്‍പ്പറേറ്റ് വല്‍ക്കരിച്ച് കൊണ്ട് മോഡി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കമ്പോള്‍ അണികള്‍ കള്ളനോട്ട് അടിച്ചും അഴിമതി നടത്തിയും കോഴവാങ്ങിയും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷദ് മംഗലശ്ശേരി പ്രസ്ഥാവിച്ചു. കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐ തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥക്ക് സമാപനം കുറിച്ച് കൊണ്ട് മതിലകത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാപരുത്തിയില്‍ കള്ളനോട്ടടിച്ച മെഷീനും പണവുമായി അറസ്റ്റ് ചെയ്ത ആര്‍എസ്എസ് ക്രിമിനലുകളെക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ രക്ഷപ്പെടുവാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആര്‍എസ്എസ് പ്രതികളാകുന്ന കേസുകള്‍ പോലിസ് സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ തിരുത്തപെടാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാറിന്റെ സംഘിപ്രേമം ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ വി ഷെഫീര്‍ , ജില്ലാ കമ്മിറ്റി അംഗം മജീദ് പുത്തന്‍ചിറ, കൈപമംഗലം മണ്ഡലം പ്രസിഡന്റ് എം എച്ച് ഷിഹാബ്,കൊടുങ്ങല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കൊച്ചുകടവ്, കൈപമംഗലം മണ്ഡലം സെക്രട്ടറി ഹര്‍ഷാദ്, ജാഥ-കോഡിനേറ്റര്‍ മനാഫ് കരൂപടന്ന  എന്നിവര്‍ പ്രസംഗിച്ചു. 25 ന് പാവര്‍ട്ടിയില്‍ നിന്ന് ആരംഭിച്ച ജാഥ മണലൂര്‍,ഗുരുവായൂര്‍,നാട്ടിക,ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കൈപമംഗലം എന്നി മണ്ഡലങ്ങളിലെ വിവിധ സ്വീകരിണങ്ങള്‍ക്ക് ശേഷം  മതിലകത്ത് സമാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss