|    Jan 19 Thu, 2017 7:52 am
FLASH NEWS

മോഡി മാജിക്ക് തിരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല:ശിവസേന

Published : 20th May 2016 | Posted By: swapna en

narendra-modi-uddhav-thacke

മുംബൈ:നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും മോഡി മാജിക്ക് ഫലം കണ്ടില്ലെന്ന് ശിവസേന. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നിവടങ്ങളില്‍ ബിജെപിയുടെ മോഡി മാജിക്ക് ഫലം കണ്ടില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു. ബിജെപി അസമില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചു. എന്നാല്‍ ജയലളിതയെയോ മമ്മതാ ബാനര്‍ജിയെയോ കേരളത്തിലെ ഇടതിനെയോ തോല്‍പ്പിക്കാന്‍ ബിജെപിക്കായില്ല. ബീഹാറിലെ തോല്‍വിക്കു ശേഷം ഇതും പാര്‍ട്ടിക്കേറ്റ തോല്‍വിയാണ്.രണ്ട് സംസ്ഥാനത്ത് ബിജെപി അക്കൗണ്ട്  തുറന്നത് വലിയ കാര്യമല്ല. രാപ്പകല്‍ കേരളത്തില്‍ മോഡിയും കേന്ദ്രമന്ത്രിമാരും ക്യാംപ് ചെയ്തിട്ടും ഒരു സീറ്റ് കിട്ടിയത് മോശമായെന്നും ബിജെപിയുടെ നയങ്ങള്‍ ജനങ്ങള്‍ തള്ളിയെന്നും സാമ്‌നയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 432 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക