|    Apr 27 Thu, 2017 6:23 pm
FLASH NEWS

മോഡി ഭരണത്തില്‍ തിളങ്ങുന്നത് വന്‍കിട കോര്‍പറേറ്റുകള്‍: പി കരുണാകരന്‍ എംപി

Published : 25th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: മോഡിസര്‍ക്കാറിന്റെ ഭരണത്തില്‍ തിളങ്ങുന്നത് വന്‍കിട കോര്‍പറേറ്റുകളും ശതകോടിശ്വരന്മാരുമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകാരന്‍ എംപി പറഞ്ഞു. സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മധ്യമേഖലാ വാഹനപ്രചരണജാഥ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എന്ന് പറയുന്നത് രാജ്യത്തെ കാര്‍ഷിക വ്യവസായിക, നിര്‍മാണ മേഖലകളുമായി ബന്ധപ്പെട്ട മുന്നേറ്റമാണ്. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നടപടികളുടെ ഭാഗമായി റബര്‍ കര്‍കഷര്‍ കണ്ണീര്‍ കുടിക്കുകയാണ്. അനിയന്ത്രിതമായ റബര്‍ ഇറക്കുമതിയിലുടെ ടയര്‍കമ്പനിക്കാര്‍ കോടികള്‍ നേടി തിളങ്ങുമ്പോള്‍ റബര്‍ കര്‍ഷകര്‍ കരിഞ്ഞുണങ്ങുകയാണ്. വ്യവസായ വളര്‍ച്ചാനിരക്ക് 2.3 ശതമാനവും നിര്‍മാണമേഖലയിലിത് 3.4 ശതമാനവുമായി നെഗറ്റീവ് വളര്‍ച്ചാനിരക്കാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ കെ കുഞ്ഞിരാമന്‍, കെ വി കുഞ്ഞിരാമന്‍, പി നാരായണന്‍ സംസാരിച്ചു. വി കെ രാജന്‍, എം വി കൃഷ്ണന്‍, കെ മണികണ്ഠന്‍, എം ലക്ഷ്മി, ശിവജി വെള്ളിക്കോത്ത്, എ കെ നാരായണന്‍ സംബന്ധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day