|    Jan 19 Thu, 2017 4:23 pm
FLASH NEWS

മോഡിയെ ലക്ഷ്യമിട്ട് പാരീസിലേതിന് സമാനമായ ആക്രമണങ്ങള്‍; ലഷ്‌കര്‍ പദ്ധതി തകര്‍ത്തു

Published : 6th December 2015 | Posted By: swapna en

_modi-let

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ലക്ഷ്യമിട്ട്് പാരിസില്‍ ഈയടുത്ത് നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ ഡല്‍ഹിയിലും രാജ്യത്തും നടത്താനുള്ള ലഷ്‌കര്‍ ഇ ത്വെയിബയുടെ പദ്ധതി തകര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് മോഡിക്കെതിരേയുള്ള ആക്രമണത്തെ പറ്റി സൂചിപ്പിക്കുന്നത്. ഈ പദ്ധതി തകര്‍ത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് മോഡിക്കെതിരേയുള്ള ആക്രമണത്തെ പറ്റി സൂചിപ്പിക്കുന്നത്.

നേരത്തെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതയോടെയാണ് കാണുന്നത്. അമേരക്കയില്‍ പെന്റഗണ്‍ ആക്രമണം,  മുംബൈ ആക്രമണം എന്നിവ പോലെയുള്ള ആക്രമണങ്ങളാണ് ലഷ്‌കര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. മോഡി പങ്കെടുക്കുന്ന പരിപാടികളെ ലഷ്‌കര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്താനില്‍ നിന്നും അക്രമികള്‍ രാജ്യത്തേക്ക് മാസങ്ങള്‍ക്ക് മുമ്പ് കടന്നതായും റിപ്പോര്‍ട്ടുണ്ട്.

2016 ജനുവരി 26ന് മുമ്പ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വെയിബ പദ്ധതിയിട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലത്തും പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി പോലിസിനു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലഷ്‌കര്‍ ആക്രമണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.എസ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക