|    May 26 Fri, 2017 6:52 pm
FLASH NEWS

മോഡിയുടെ സന്ദര്‍ശനം; കശ്മീര്‍ നേതാക്കള്‍ വീട്ടുതടങ്കലില്‍

Published : 2nd November 2015 | Posted By: swapna en

ശ്രീനഗര്‍; നവംബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായുള്ള ക്രമസമാധാനപാലനത്തിനായി മുതില്‍ കശ്മീര്‍ നേതാക്കളെ പോലിസ് വീട്ടുതടങ്കലില്‍ ആക്കി. എസ് എ എസ് ഗിലാനി, യാസീന്‍ മാലിക്, ഷബീര്‍ ഷാ, മിര്‍വായിസ് ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് വീട്ടുതടങ്കലില്‍ ആക്കിയത്.
മോഡി ഏഴിന് ശ്രീനഗര്‍, റാബാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ പങ്കെടുക്കുന്നുണ്ട്. അന്നേ ദിവസം കശ്മീര്‍ നേതാക്കള്‍ മില്ല്യണ്‍ മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day