|    Oct 21 Sat, 2017 10:49 am
Home   >  National   >  

മോഡിയുടെ പ്രസ്താവന ഹിന്ദുക്കളെ അപമാനിച്ചു, രാജ്യത്തെ കണ്ണീരിലാഴ്ത്തി- തൊഗാഡിയ

Published : 13th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന രാജ്യത്തെ കണ്ണീരില്‍ ആഴ്ത്തിയെന്നും ഹിന്ദുക്കളെ അപമാനിച്ചെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട തൊഗാഡിയ ഗോസംരക്ഷകര്‍ക്കെതിരെ കേസ് എടുക്കാനുള്ള നിര്‍ദ്ദേശം ഏതെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ തന്നെ സമീപിക്കാമെന്നും പൂര്‍ണ നിയമ സംരക്ഷണം നല്‍കുമെന്നും പ്രഖ്യാപിച്ചു.

മോഡിയെ അധികാരത്തിലെത്തിക്കാന്‍ രാപ്പകല്‍ പരിശ്രമിച്ചവരാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍. ഇപ്പോള്‍ ഗോവധക്കാര്‍ക്ക് വേണ്ടിയാണ് മോഡി സംസാരിക്കുന്നത്. ഗോക്കളെ കൊല്ലുന്നവരെയല്ല സംരക്ഷിക്കുന്നവരെ ശിക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരത്തിലുള്ള ഹിന്ദുവിരുദ്ധ നയങ്ങളുണ്ടായിട്ടില്ല. പശുസംരക്ഷണത്തിനായി ദേശീയതലത്തില്‍ നിയമം കൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഇത്തരമൊരു നിയമം പാസാക്കാന്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ അതിനായി സംയുക്തസഭ ചേരണമെന്നും തൊഗാഡിയ നിര്‍ദേശിച്ചു.

മോഡിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച തൊഗാഡിയ വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനനായി.
മോദി വരുന്നതോടെ ഗോവധം അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാലിപ്പോള്‍ ജനങ്ങളുടെ മുഖത്തു നോക്കാന്‍ കഴിയാതായെന്നും ഇനി ആത്മഹത്യ ചെയ്യലാണ് ഉചിതം. മോദിയുടെ പ്രസ്താവനയ്ക്ക് ശേഷം തന്നെ പലരും വിളിച്ച് അസഭ്യം പറയുകയും മോദി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന ചോദിക്കുകയും ചെയ്തു. മോഡി ഞങ്ങളെ നാണം കെടുത്തി. ഹിന്ദുക്കളെ ഭിന്നിപ്പിച്ചുവെന്നും തൊഗാഡിയ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക