|    Dec 12 Wed, 2018 2:01 pm
FLASH NEWS

മോഡിയുടെ പ്രസംഗം ‘ദുരന്തം’, ഹിമാലയത്തില്‍ പോയി താമസിക്കട്ടെയെന്ന് ജിഗ്നേഷ് മേവാനി

Published : 3rd May 2018 | Posted By: G.A.G

മൈസുരു : ചാമരാജ്‌നഗറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം ദുരന്തമാണെന്നും അദ്ദേഹം ഹിമാലയത്തില്‍ പോയി താമസിക്കുന്നതാണ് നല്ലതെന്നും ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. തൊഴിലില്ലായ്മ പോലുള്ള യഥാര്‍ഥ പ്രശ് നങ്ങളെയാണ് അദ്ദേഹം  ഉന്നയിക്കേണ്ടിയിരുന്നതെന്നും മേവാനി ചൂണ്ടിക്കാട്ടി.
ഓരോ വര്‍ഷവും രണ്ടു കോടി ജോലികള്‍ നല്‍കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നത്. ഇതനുസരിച്ച് ഇപ്പോള്‍ 9 കോടി തൊഴിലുകളെങ്കിലും നല്‍കിയിട്ടുണ്ടാകേണ്ടതാണ്. എന്നാല്‍ 9 ലക്ഷം തൊഴിലവസരങ്ങള്‍ പോലും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചും കാര്‍ഷിക പ്രതിസന്ധി, ദളിത്‌ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. 50 ലക്ഷം പാര്‍്പ്പിടങ്ങള്‍ എന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. നോട്ടുനിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. രാജ്യത്തെ യുവാക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മോഡി നിശബ്ദനാണ്- മേവാനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss