|    Mar 26 Sun, 2017 3:02 am
FLASH NEWS

മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയറായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

Published : 25th December 2016 | Posted By: frfrlnz

royal-enfield-himalayan1
ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്‍ഡിടിവി മോട്ടര്‍ സൈക്കിള്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് പ്രമുഖ ബൈക്കുകളെ പിന്തള്ളിയാണ് ഹിമാലയന്റെ നേട്ടം. 182 കിലോഗ്രാം ഭാരമുള്ള ഹിമാലയന്‍ 15 ലിറ്റര്‍ വരെ ഇന്ധനം നിറയ്ക്കാം. കഴിഞ്ഞ മാര്‍ച്ചിലാണ് ഹിമാലയന്‍ വിപണിയിലെത്തിയത്. 1.55 ലക്ഷമാണ് വില. കോണ്ടിനെന്റല്‍ ജിടിയ്ക്കുശേഷം വ്യത്യസ്തമായ രൂപവുമായിട്ടാണ് ഹിമാലയന്‍ പുറത്തിറക്കിയിരിക്കുന്നത്.ഹിമാലയന്‍ മറ്റ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുമായി പാര്‍ട്‌സുകള്‍ പങ്ക് വയ്ക്കുന്നില്ല. പൂര്‍ണ്ണമായും സാഹസിക യാത്രകള്‍ക്കായുള്ള ബൈക്കിന് കേരളത്തില്‍ ആവശ്യക്കാര്‍ ഏറെയാണ്.

royal-enfield-himalayan-2
എന്‍ഫീല്‍ഡ് പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹിമാലയനില്‍. 6500 ആര്‍പിഎമ്മില്‍ 24.50 ബിഎച്ച്പി കരുത്തും 40004500 ആര്‍പിഎമ്മില്‍ 32 എന്‍എമ്മുമാണ് ടോര്‍ക്ക്.

(Visited 332 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക