|    Mar 23 Thu, 2017 8:02 pm
FLASH NEWS

മോട്ടോര്‍ വാഹന വകുപ്പിന് സ്ഥലം നല്‍കിയിട്ട് മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധം

Published : 20th March 2017 | Posted By: fsq

 

അങ്കമാലി: സര്‍ക്കാര്‍ ഓഫിസുകള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അങ്കമാലി മിനി സിവില്‍ സ്‌റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സ്ഥലം അളന്നു നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു ആളുകള്‍ക്ക് എളുപ്പത്തില്‍ വന്ന് പോകുന്നതിനായി മിനി സിവില്‍ സ്‌റ്റേഷന്റെ ഒന്നാം നിലയില്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പിന്  സ്ഥലം  അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി 40,000 രൂപ പ്രതിമാസം വാടക നല്‍കിയാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മിനി സിവില്‍ സ്‌റ്റേഷനിലേ്ക്ക് ഓഫിസ് മാറ്റിയാല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതൊടൊപ്പം ഒരോ വര്‍ഷവും വാടകയിനത്തില്‍ മാത്രം സര്‍ക്കാരിന് ലക്ഷങ്ങള്‍ ലാഭിക്കുവാന്‍ കഴിയും. എംസി റോഡില്‍ വേങ്ങൂര്‍ എയര്‍പോര്‍ട്ട് റോഡിന്റെ തുടക്കത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രവര്‍ത്തനം ഇതും ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.
ഓഫിസിലേക്ക് പരിശോധനക്കായി കൊണ്ടുവരുന്ന ഒരു ബൈക്കു പോലും ഏറെ ഗതാഗതക്കുരുക്കുള്ളതും വീതി ഇല്ലാത്തതുമായ റോഡരികില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ ലേണേഴ്‌സ് ടെസ്റ്റിന് എത്തുന്നവര്‍ റോഡിലേക്കാണ്  വരിവരിയായി നില്‍ക്കുന്നത്.
ഒരു ജോയിന്റ് ആര്‍ടിഒ  രണ്ടു എംവിഐ, മൂന്ന് എഎംവിഐ ക്ലര്‍ക്കുമാര്‍ ഉള്‍പ്പെടെ 17 ജീവനക്കാരാണ് ഈ ഓഫിസിലുള്ളത്. സര്‍ക്കാരിന്റെ കെട്ടിടം ഒഴിഞ്ഞുകിടക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതു മൂലം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വകുപ്പിന് വാടകയിനത്തില്‍ 4,80,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഓഫിസ് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മൂന്നരലക്ഷം രൂപയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.ഈ തുക വകുപ്പില്‍ നിന്നും അനുവദിച്ച് വാങ്ങി പ്രവര്‍ത്തനം മാറ്റുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതു കൊണ്ട് ഓഫിസ് മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്ക് മാറ്റി സ്ഥാപിക്കാത്തത് സാധാരണ നിലയില്‍ ഓഫിസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്വകാര്യ വ്യക്തികളുടെ സഹായത്തോടെയാണ് ഇത്തരം ചിലവുകള്‍ കണ്ടെത്താറുള്ളത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക