|    Aug 17 Fri, 2018 2:45 am
Home   >  Todays Paper  >  Page 1  >  

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങി. സ്വകാര്യ ബസ്സുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാവും. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ പണിമുടക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss