|    Aug 16 Thu, 2018 12:44 am
FLASH NEWS

മോട്ടോര്‍ വാഹന പണിമുടക്ക്; പൊതുഗതാഗതം സ്തംഭിച്ചു

Published : 8th August 2018 | Posted By: kasim kzm

പാലക്കാട്: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കിയതോടെ പൊതുഗതാഗത സംവിധാനം പൂര്‍ണമായും സ്തംഭിച്ചു. അതേ സമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും യഥേഷ്ടം നിരത്തിലിറങ്ങി. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും ഓട്ടോ, ടാക്‌സികളും നിരത്തിലിറങ്ങിയില്ല. ട്രെയിനി ല്‍ റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയവര്‍ വാഹനം കിട്ടാതെ നന്നേ ബുദ്ധിമുട്ടി.
ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് ലോറികള്‍ രാവിലെ പത്തുവരെ വാളയാര്‍ ചെക്ക് പോസ്റ്റിലുടെ കടന്നെങ്കിലും സമരാനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് അതിര്‍ത്തിക്ക് അപ്പുറത്ത് നിര്‍ത്തിവച്ചു. കഞ്ചിക്കോട് വ്യവസായമേഖലയിലും പണിമുടക്ക് ബാധിച്ചു. പണിമുടക്ക് കാരണം ചില സ്ഥാപനങ്ങള്‍ പൂട്ടിയതൊഴിച്ചാല്‍ നഗരത്തില്‍ പലകടകളും തുറന്നു പ്രവര്‍ത്തിച്ചു.
എങ്കിലും നിരത്തില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ ഉച്ചയ്ക്കുശേഷം കൂടുതല്‍ കടകള്‍ പ്രവര്‍ത്തിച്ചില്ല. ജില്ലയില്‍ പണിമുടക്ക് പൊതുവേ സമാധാനപൂര്‍ണമായിരുന്നു. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. അഞ്ചുവിളക്കിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ സമാപിച്ചു.
കെഎസ്ആര്‍ടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടിയുസി), കെഎസ്ടിഡബ്ല്യുയു (ഐഎന്‍ടിയുസി), കെഎസ്ടിഡിയു (ഐഎന്‍ടിയുസി) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ജീവനക്കാ ര്‍ പാലക്കാട് ഡിപ്പോയില്‍ പ്രകടനം നടത്തി. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss