|    Aug 19 Sun, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം

Published : 8th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം.
കെഎസ്ആര്‍ടിസി ജീവനക്കാരും സമരത്തിലായതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നത് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ കുറവായിരുന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല.
ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഷ്ടപ്പെട്ടു. സ്വകാര്യ വാഹനങ്ങളിലും പോലിസ് വാഹനങ്ങളിലും ആംബുലന്‍സിലും ഇവരെ കയറ്റിവിടാന്‍ പോലിസ് സഹായിച്ചു.
കേരളത്തിന് പുറമെ ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss